പമ്പാനദിയുടെ നെട്ടായത്തിൽ നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഇന്ന് നടക്കുന്ന ജലമേളയിൽ 52 പള്ളിയോടങ്ങൾ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്ര ആരംഭിക്കും.
പള്ളിയോടങ്ങളുടെ വലിപ്പം അടിസ്ഥാനമാക്കി എ, ബി ബാച്ചുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സരവും ക്രമീകരിച്ചിരിക്കുന്നത്. താരതമ്യേന വലിയ വള്ളങ്ങൾ ഉൾപ്പെടുന്ന എ ബാച്ചിൽ 35 എണ്ണവും ബി ബാച്ചിൽ 17 എണ്ണവുമാണുള്ളത്.
ഇവയെ മൂന്നും നാലും വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയിൽ പങ്കെടുപ്പിക്കുന്നത്.