പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ പരപ്പന
അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. ജയിൽ നിയമങ്ങൾ പ്രകാരം ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യണം.

കഴിവും താത്പര്യവും അനുസരിച്ചാണ് ജോലികൾ നൽകു ന്നതെന്നും പ്രജ്വലിന് ദിവസേന 522 രൂപ വേതനമായി ലഭിക്കുമെന്നും ജയിൽ അധി കൃതർ പറഞ്ഞു. കടമെടുത്ത പുസ്‌തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക, തടവുകാർക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്യുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ. വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്‌ത കേസിലാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്.

Related Posts