കോൽക്കത്തയിൽ യുവതിയെ 2 സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു. ഹരിദേവ്പൂർ സ്വദേശിനിയായ 20കാരിയാണ് പീഡനത്തിന് ഇരയായത്. കോൽക്കത്തയിലെ റീജൻ്റ പാർക്കിനടുത്താണ് സംഭവം. കേസിലെ പ്രതികളായ ദീപ് ചന്ദൻ മാലിക് എന്നിവർ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയി.
വെള്ളിയാഴ്ച യുവതിയുടെ ജന്മദിനത്തിലാണ് ഈ ക്രൂരസംഭവം നടന്നത്. ജന്മദിനത്തിൽ ചന്ദനും ദീപും യുവതിയെ ദീപിൻ്റെ വീട്ടിൽ എത്തിച്ചു. തുടർന്ന് മൂവരും ഒന്നിച്ച് ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും തടയുകയും പീഡിപ്പിക്കുകയുമായിരുന്നു.
യുവതിക്ക് ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സ്ഥലത്ത് നിന്നും രക്ഷപെടാൻ സാധിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.