സുവർണ്ണ കർണാടക കേരളസമാജം ആവലഹള്ളി സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം മുൻ കർണാടക മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ പ്രകാശജ്ഞാനതപസ്വിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ജനപദരു സംസ്കൃതികെ വേദിക പ്രസിഡണ്ട് പാപ്പണ്ണ, അദാനി സിമൻ്റ് സൗത്ത് റീജിയൺ ഹെഡ് സോമശേഖര പാട്ടിൽ എന്നിവർ വേദി പങ്കിട്ടു.

സോണൽ ചെയർമാൻ എം എ കുഞ്ചറിയയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ SKKS സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ പി ശശിധരൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ്, ശാഖ കൺവീനർ ഷീബ ഷാജി,
എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻമാരായ മുരളി എം, സിൽബി ആൻറണി,
ജോയിൻ്റ് കൺവീനർ ഹരിദാസൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഷാജി വി കെ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത യോഗത്തിൽ ഫൈനാൻസ് കൺവീനർ ആൻസൺ കെ എ നന്ദിയും പ്രകാശിപ്പിച്ചു. 1500 ഓളം പേർക്ക് ഓണസദ്യയും, സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സമ്മാനദാനം, ലക്കി ഡ്രോ എന്നിവയും അരങ്ങേറി.

Related Posts