ജാലഹള്ളി ശ്രീറാം സമീക്ഷയിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. കുടുംബാംഗങ്ങളുടെ കലാ-കായിക മത്സരങ്ങൾ നടന്നു. പൂക്കളമൊരുക്കലും മാവേലിയുടെ എഴുന്നള്ളത്തും ഓണസദ്യയും ആവേശകരമായി.

മീനാക്ഷി കൃഷ്ണ ഭൈരെ ഗൗഡ, ശ്രീറാം സമീക്ഷ അസോസിയേഷൻ പ്രസിഡണ്ട് ആർ.ഗുണശേഖരൻ, സെക്രട്ടറി എം.നടേഷ്, മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണമേനോൻ, ദീപാനാഥ് എന്നിവർ പങ്കെടുത്തു. കവിതാരചനയ്ക്ക് എസ്.കെ.പൊറ്റെക്കാട് പുരസ്കാരവും അഷിത സ്മാരക പുരസ്കാരവും ലഭിച്ച ജ്യോത്സനയെ മീനാക്ഷി കൃഷ്ണഭൈരെ ഗൗഡ പൊന്നാടയണിയിച്ച് ആദരിച്ചു.