പ്രധാനമന്ത്രി മോദി മണിപ്പൂർ, മിസോറാം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 13 നാണ് സന്ദർശനം. ബൈരാബി-സൈരാ ഉദ്ഘാടനത്തിനായി മിസോറാമിലായിരിക്കും ആദ്യ സന്ദർശനം. മണിപ്പൂർ സന്ദർശനം ഇതിനുശേഷമായിരിക്കും ഉണ്ടാവുക.
മോദിയുടെ 2023ലെ മണിപ്പൂർ കലാപം ആരംഭിച്ച ശേഷമുള്ള സന്ദർശനമാകും ഇത്. മണിപ്പുരിൽ 2 വർഷത്തിലധികമായി തുടരുന്ന കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 13 മുതൽ പ്രസിഡൻ്റ് ഭരണത്തിൻ കീഴിലാണ് മണിപ്പൂർ.
2027 വരെ കാലാവധിയുള്ള സംസ്ഥാന അസംബ്ലി സംഘർഷങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് മണിപ്പൂർ.