അപ്പാർട്മെൻ്റിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു വീണ് ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിൻ്റെ മകൾ അൻവിത (18)യാണ് മരിച്ചത്. കാൽവഴുതി വീണതാണെന്നാണ് റിപ്പോർട്ട്. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്‌മെന്റിലാണ് അൻവിത താമസിക്കുന്നത്.

ഞായറാഴ്‌ച രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.

Related Posts