മലയാളികൾക്ക് നാട്ടിലെത്താൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിൻ നാളെ കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കും 30ന് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും സർവീസ് നടത്തും. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്കു മുമ്പേ വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു. കർണാടക, കേരള ആർ.ടി.സി ബസുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഓണത്തിരക്ക് കാരണം കർണാടക, കേരള ആർ.ടി.സി കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെഷ്യൽ ട്രെയിൻ സമയക്രമം:
നാളെ രാത്രി 9.30നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (നമ്പർ 06125) 30ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെത്തും തലശേരി(9:53), വടകര (10 201 കോഴിക്കോട്(11.10), തിരൂർ(11.48), ഷൊർണൂർ(12:35), പാലക്കാട് 1. 15) പോത്തന്നൂർ(2 40), തിരുപ്പൂർ(3.18) ഈറോഡ്(4,10), സേലം(5.30), ബെംഗാർപേട്ട് 8.50), കെ.ആർ പൂരം(9.35) എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പ് ചെയ്യുക.
ശനിയാഴ്ച രാത്രി ഏഴിന് ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06126) ഞായറാഴ്ച രാവിലെ 7.15ന് കണ്ണൂരിലെത്തും കെ ആർ പുരം(7.11), ബെംഗാർപേട്ട് 8 00), സേലം(10.30), ഈറോഡ്(11.35), തിരുപ്പൂർ(12:23), പോത്തന്നൂർ(1.03), പാലക്കാട് (2 22), ഷൊർണൂർ(3.25), തിരൂർ(4.08), കോഴിക്കോട്(4.52) വടകര 5 29), തലശേരി (5.48).