കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി സ്വർണക്കടത്തിനിടെ അറസ്റ്റിലായത് 5613 പേർ. എന്നാൽ ഇതേ കാലയവളിൽ പല കേസുകളിലായി ശിക്ഷിക്കപ്പെട്ടത് കേവലം 15 പേർ മാത്രം. കേന്ദ്രധനകാര്യ മന്ത്രാലയം പാർലമെന്റ്റിനെ അറിയിച്ചതാണിത്. അഞ്ചുവർഷത്തിനിടെ പിടിച്ചെടുത്ത സ്വർണം 19,029 കിലോഗ്രാം വരുമെന്നും ആകെ 18,493 കേസുകൾ രജിസ്റ്റർ ചെയ്തെന്നും മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവർഷത്തിനിടെ കേരളത്തിൽനിന്ന് പിടിച്ചെടുത്തത് 2132 കിലോ സ്വർണമാണ്. ഏകദേശം 1135 കോടി വില വരും ഇതിന്. കരിപ്പൂരിലാണ് ഏറ്റവും കൂടുതൽ സ്വർണം പി ടികൂടിയത്. രാജ്യത്ത് ഏറ്റവും കുടുതൽ സ്വർണം പിടികൂടിയ അഞ്ചാമത്തെ വിമാനത്താവളവും കരിപ്പുരാണ്.
കേരളത്തിൽനിന്നുള്ള എം.പിമാരായ ആൻ്റോ ആൻ്റണി, വി.ശിവദാസൻ എന്നിവർ ലോകസഭയിലും രാജ്യസഭയിലും നൽകിയ ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിലാണ് സ്വർണക്കടത്തിൻ്റെ വിശദാംശങ്ങളുള്ളത്. നടപ്പു സാമ്പത്തിക വർഷത്തിൽ 76 പേർ അറസ്റ്റലായിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രവും.