വന്ദേഭാരത് പാഴ്‌സല്‍ തീവണ്ടി 2 മാസത്തിനുള്ളില്‍ പുറത്തിറങ്ങും. 16 കോച്ചുകളുള്ള 264 ടണ്‍ ചരക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള പാഴ്‌സല്‍ തീവണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പെരമ്പൂര്‍ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചരക്ക് ഗതാഗതത്തിൻ്റെ വേഗം കൂട്ടി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം.

തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. മണിക്കൂറിൽ ശരാശരി 90 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎഫ് അധികൃതർ അറിയിച്ചു. നിലവിൽ സർവീസ് നടത്തുന്ന ചരക്ക് തീവണ്ടികളുടെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്റർ മാത്രമാണ്.

Related Posts