എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് ഷാഫി പറമ്പിൽ എംപി. രാഹുൽ വിഷയത്തിനുശേഷം ഷാഫി ഒളിച്ചോടി എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ. ഒളിച്ചോടിയിട്ടില്ലെന്നും രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കുകയായിരുന്നുവെന്നും. വടകരയിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും ഷാഫി വ്യക്തമാക്കി.

രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഷാഫിയേയും ഇടതുപക്ഷനേതാക്കളും ബിജെപിയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫിയും വി.ഡി. സതീശനുമാണെന്നും സംഭവത്തിന് ശേഷം ഷാഫി ഒളിച്ചോടിയെന്നുമുള്ള രീതിയിലായിരുന്നു വിമർശനങ്ങൾ.

Related Posts