കണ്ണൂർ കുറ്റിയാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ജിജേഷ് എന്ന യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിൻ്റെ ഭാര്യ പ്രവീണ (39) മരിച്ചത്.
ബുധനാഴ്‌ചയായിരുന്നു ഇയാൾ പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്. അജീഷിൻ്റെ അച്ഛനും അമ്മയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിൻ്റെ മുന്നിലിരിക്കുകയായിരുന്ന അച്യുതനോട് വെള്ളം വേണമെന്ന് പറഞ്ഞു അകത്തുകയറി അടുക്കള ഭാഗത്തേക്ക് കയറിയ ജിജേഷ് പ്രവീണയെ തീ കൊളുത്തുകയായിരുന്നു.