ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണ 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞവർഷം ബോണസ് 95,000 രൂപയായിരുന്നു.

ഹെഡ്‌ക്വാർട്ടേഴ്‌സിലും കടകളിലുമുള്ള എംപ്ലോയ്മെന്‍റ് സ്‌റ്റാഫിനും ക്ലീനിങ് സ്‌റ്റാഫിനും 6,000 രൂപ ബോണസ് നൽകും. ഇത് കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. വെയർഹൗസുകളിലെയും ഹെഡ് ഓഫീസിലെയും സുരക്ഷാ ജീവനക്കാർക്കു 12,500 രൂപയാണ് ബോണസ്.

Related Posts