ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സാഹിത്യ സംവാദവും, നോവൽ ചർച്ചയും സംഘടിപ്പിച്ചു. ഡോ.നിഷ മേരി തോമസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ വിഷ്ണുമംഗലംകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ടി.എ കലിസ്റ്റസ്സ് അദ്ധ്യക്ഷത വഹിച്ചു.
അനിയൻ പെരുംതുരുത്തിയുടെ കാലപ്രവാഹം എന്ന നോവൽ ഫാ.ഫിലിപ്പ് കോറെപ്പിസ്കോപ്പ പ്രകാശനം ചെയ്തു. ഡോ മാത്യു മണിമല, ഡോ.കെ.സി ജോൺ, മെറ്റി ഗ്രെസ്, ജെയ്സൺ ജോസഫ്, എം.ജെ.വിൻസെൻ്റ്, സി.ഡി.ഗബ്രിയേൽ, വിൽസൺ പുതുശ്ശേരി, അഭിമലൈക്ക് ജോസഫ്, പി.സി.വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
ഗണിതശാസ്ത്രത്തിൽ ഡോക്ട്രറ്റ് നേടിയ ഡോ.നിഷ മേരി തോമസ്സിനെയും, എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിനെയും, അനിയൻ പെരുംതുരുത്തിയെയും ചടങ്ങിൽ ആദരിച്ചു.