മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. വിവാഹ നിശ്ചയത്തിനായി കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് പോകുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. കുറ്റിപ്പുറത്തേയും കോട്ടക്കലിലേയും ആശുപത്രികളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

Related Posts