പാക്കിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ 243 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് വടക്ക് – പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബുണർ ജില്ലയെയാണ്. ബുണർ ജില്ലയിൽ മാത്രം 157 പേർ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണെങ്കിലും പ്രതികൂല കാലാവസ്‌ഥ വെല്ലുവിളി ഉയർത്തുന്നു. ചെളിയിലും മണ്ണിലും പുതഞ്ഞു കിടക്കുന്ന പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നും രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.

നിരവധി വീടുകൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി. ഒറ്റപ്പെട്ട ഇടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. മൻസെഹ ജില്ലയിലെ ഗ്രാമങ്ങളിൽ കുടുങ്ങിക്കിടന്ന 2000 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.

സിറാൻ വാലിയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. ഗ്ലേഷ്യൽ തടാകത്തിന്‍റെ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts