റഷ്യ-യുക്രെയ്ൻ യുദ്ധം തീർക്കാൻ യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാഡമിർ പുടിനും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയില്ല. ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നും കൂടുതൽ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞു.

യുക്രെയ്ൻ പ്രസിഡണ്ട് സെലൻസ്കിയുമായും നാറ്റോ അംഗങ്ങളുമായും ചർച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറിൽ എത്താനാവു. ഇവർ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് പറഞ്ഞു. പ്രാഥമികമായ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകുവെന്ന് ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പുടിൻ പറഞ്ഞു.

ചർച്ചകൾക്ക് മുൻകൈയെടുത്ത ട്രംപിന് പുടിൻ നന്ദിയും പറഞ്ഞു. റഷ്യയുടെ വികസനമാണ് ട്രംപ് ലക്ഷ്യംവെക്കുന്നതെന്ന് പുടിൻ കൂട്ടിച്ചേർത്തു. എന്നാൽ, റഷ്യക്ക് അവരുടേതായ താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts