ചെങ്കോട്ടയിൽ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. പ്രധാനമന്ത്രിയായുള്ള തുടർച്ചയായ 12-ാ മത്തെ സ്വാതന്ത്ര്യദിന സന്ദേശമായിരുന്നു മോദിയുടേത്. തുടർച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ ചെങ്കോട്ടയിൽ നടത്തിയതോടെ മോദി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 11 തവണ തുടർച്ചയായി സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ഇന്ദിരാഗാന്ധിയെ മോദി മറികടന്നു.

ഇന്ദിരാഗാന്ധി 1966 മുതൽ 1977 മാർച്ച് വരെയും പിന്നീട് 1980 ജനുവരി മുതൽ 1984 ഒക്ടോബറിൽ വധിക്കപ്പെടുന്നതുവരെയും പ്രധാനമന്ത്രിപദത്തിലിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ ആകെ 16 തവണ ഓഗസ്റ്റ് 15-ന് രാജ്യത്തെ അഭിസംബോധന ചെയ്‌തു. അതിൽ 11 എണ്ണം തുടർച്ചയായ വർഷങ്ങളിലായിരുന്നു. 105 മിനിറ്റ് പ്രസംഗം നടത്തി ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ പ്രധാനമന്ത്രിയായും മോദി മാറി.

Related Posts