ബെംഗളുരുവിൽ യുവാവിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി. വിനയ കുമാർ (39) ആണ് കൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് വിനയ് കുമാറിനെ കൊലപ്പെടുത്തിയത്. 30 വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുവരും വളർന്നത് ബെംഗളൂരുവിലെ മാഗഡിയിലാണ്. 10 വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിനയ് കുമാർ ആശ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.
ധനഞ്ജയയുമായി തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിനയ് കുമാർ കണ്ടെത്തിയിരുന്നു. ഇരുവരും ഇതേതുടർന്ന് തമ്മിൽ വഴക്കുണ്ടായി. കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് വിനയ് പിന്നീട് ഭാര്യയോടൊപ്പം താമസം മാറി. എന്നാൽ ധനഞ്ജയും ആശയും തമ്മിലുള്ള ബന്ധം തുടർന്നിരുന്നു.
പകൽ മുഴുവൻ വീട്ടിലുണ്ടായിരുന്ന വിജയ കുമാർ സംഭവ ദിവസം വൈകുന്നേരം വീട്ടിൽ നിന്നും പുറത്തിറങ്ങി. ഇയാളെ പിന്നീട് മാച്ചോഹള്ളിയിലെ ഡിഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശയെ ചോദ്യം ചെയ്യുന്നതിനായി മദനായകനഹള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ധനഞ്ജയയെ പോലീസ് അന്വേഷിച്ചുവരികയാണ്.