മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിൽ 13-ാം നമ്പർ പോയിൻ്റിൽ ഇന്ന് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. 13-ാം നമ്പർ പോയി ന്റിലാണ് കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ മൃതദേഹ ഭാഗങ്ങളോ കിട്ടിയാൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മേഖലയിൽ വിശദ പരിശോധന നടത്തും.

39 കൊല്ലം മുമ്പ് ധർമസ്ഥലയിൽ നിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും. സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. പരാതി എസ്ഐടി സംഘം ഫയലിൽ സ്വീകരിച്ചു.

കാണാതായ പത്മലതയുടെ ശരീര ഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. സിഐഡി വിഭാഗം അന്ന് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.

Related Posts