മത സാമൂഹിക സാംസ്കാരിക മേഖലയിൽ കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ, അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ സാധ്യമാവുന്ന വിധത്തിലെല്ലാം സന്നദ്ധ സംഘടനകളുമായും സർക്കാറുകളുമായും സഹകരിച്ച് പ്രവർത്തിക്കാനും ധാരണയായി.
അബ്ദുസ്സമദ് മൗലവി മാണിയൂറിന്റെ അധ്യക്ഷതയിൽ സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന പദ്ധതികൾ സ്കിൽ ഡെവലപ്മെൻ്റ് പരിശീലകൻ ഷംസാദ് സലിം അവതരിപ്പിച്ചു. അയാസ് നീലസാന്ദ്ര, താഹിർ മിസ്ബാഹി, ശംസുദ്ദീൻ അനുഗ്രഹ, കെ. ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.