മലയാളി കന്യാസ്ത്രീകളെ ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പാർലമെൻ്റിന്‍റെ ഇരു സഭകളും സ്തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 2 വരെ പ്രതിപക്ഷ ബഹളത്തെ തുടർന്നു നിർത്തി വച്ചു.
സഭയിൽ വിഷയം ഉന്നയിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാരാണ്. രാജ്യസഭയിൽ ചർച്ചക്കും ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനും എംപിമാർ നോട്ടീസ് നൽകി.

മുസ്‌ലിം ലീഗ്, ആർഎസ്‌പി, സിപിഎം, കോൺഗ്രസ്, സിപിഐ എംപിമാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇരു സഭകളും എന്നാൽ ആവശ്യം അംഗീകരിച്ചില്ല. പ്രതിപക്ഷം ഇതോടെ പ്രതിഷേധിച്ചു. ഇരു സഭകളും പിന്നാലെ നിർത്തി വയ്ക്കുകയായിരുന്നു. വിഷയം ലോക്സഭയിൽ ചർച്ച ചെയ്യാനാകില്ലെന്ന് പറഞ്ഞതോടെ സഭയുടെ നടുത്ത ളത്തിലേക്ക് പ്രതിപക്ഷം പ്രതിഷേധമായി ഇറങ്ങുകയായിരുന്നു.

പ്രതിപക്ഷം സഭയുടെ അന്തസ് കളങ്കപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സ്‌പീക്കർ ഓം ബിർള പറഞ്ഞു. സഭാ ചട്ടങ്ങൾ ലംഘിച്ചെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കാണിച്ചാണ് സ്പീക്കർ സഭ നിർത്തിവച്ചത്. പാർലമെന്‍റ് കവാടത്തിൽ രാവിലെ കേരള എംപിമാർ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാർ.

Related Posts