മദ്യലഹരിയിൽ ജോലിസമയത്ത് സ്‌കൂളിന്‍റെ പാചകപ്പുരയ്ക്ക് സമീപം കിടന്നുറങ്ങിയ പ്രധാനാദ്ധ്യാപകന് സസ്‌പെൻഷൻ. കർണ്ണാടകയിലെ റായ്ച്ചൂരിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ നിങ്കപ്പയെയാണ് സസ്‌പെൻഡ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇയാൾ മദ്യപിച്ച് ലക്കുകെട്ട് പാചകപ്പുരയ്ക്ക് സമീപം ഉറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഇതിനു പിന്നാലെയാണ് നടപടിയെടുത്തത്. സ്‌കൂളിൽ പതിവായി ഇയാൾ മദ്യലഹരിയിലായിരുന്നു എത്തിയിരുന്നതെന്നാണ് സൂചന. കൃത്യമായി ജോലി ചെയ്യില്ല. മാത്രമല്ല വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. ചില രക്ഷിതാക്കൾ മുമ്പ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ രക്ഷിതാക്കൾ നടപടിയൊന്നുമുണ്ടായില്ലെന്ന് ആരോപിച്ചു.

Related Posts