ധർമ്മസ്ഥലയിലെ കൂട്ടക്കൊലയിൽ നടുക്കുന്ന വിവരങ്ങൾ അടങ്ങുന്ന സാക്ഷിമൊഴി പുറത്ത്. നിരവധി പുരുഷൻമാരും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊപ്പം കൊല്ലപ്പെട്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ മൊഴി. നേരിട്ട് പല കൊലപാതകങ്ങളും കണ്ടു. മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷ ണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിൽ പറയുന്നു. നേത്രാവതി പുഴയോട് ചേർന്ന് നൂറിലധികം മൃതദേഹങ്ങൾ വനമേഖലയിൽ താൻ അടക്കം ചെയ്തു.
ഇത്തരത്തിൽ മൃതദേഹങ്ങൾ1995 മുതൽ 2014 വരെയുള്ള കാലത്താണ് അടക്കം ചെയ്തത്. മൃതദേഹങ്ങൾ പലപ്പോഴും കത്തിക്കേണ്ടിവന്നു. കൊല്ലപ്പെട്ട പുരുഷന്മാരുടെയും ബലാത്സംഗത്തിനിരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവരങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിക്കണമെന്നാണ് ഇയാളുടെ ആവശ്യം. താൻ ഇവിടെ കുഴിച്ചിട്ടു എന്ന പറയുന്ന തലയോട്ടി അടക്കം ഇയാൾ കോടതിയിൽ ഹാജരാക്കിയിരുന്നു.