2006 ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബൈ ഹൈക്കോടതിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ. കോടതി ഹർജി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. കേസിലെ 12 പ്രതികളെ വെറുതെ വിട്ടുകൊണ്ട് തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. 2015 ൽ വിചാരണക്കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ഇവരിൽ 5 പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചിരുന്നു. 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്നും കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

Related Posts