റഷ്യയുടെ കിഴക്കൻ മേഖലയിൽ 3 തുടർ ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.0.6.7 തീവ്രത രേഖപ്പെടുത്തിയതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പങ്ങൾക്ക് പിന്നാലെ പസഫിക്ക് തീരത്ത് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോപാവ്‌ലോവ്‌സ്‌ക്‌- കാംചത്കി തീരത്ത് നിന്ന് ഏകദേശം 140 കിലോമീറ്റർ കിഴക്ക് സമുദ്രത്തിന് അടിയിലാണ് 32 മിനിട്ടിനുള്ളിൽ 3 ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. ഹവായിക്ക് നിലവിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.

Related Posts