ഗുജറാത്തിലെ കച്ച് ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ അരുണാബെൻ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ലിവ്- ഇൻ പങ്കാളിയായ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്‌ചിയെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കൊലപാതകത്തിന് ശേഷം അരുണാബെൻ ജോലി ചെയ്യുന്ന അതേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഞ്ജറിലെ വീട്ടിൽ വച്ചു വെളിയാഴ്ച രാത്രി അരുണാബെന്നും ദിലീപും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത്. ദിലീപിന്‍റെ അമ്മയെക്കുറിച്ച് സംസാരത്തിനിടയിൽ അരുണ മോശം പരാമർശം നടത്തി. ഇതോടെ ദേഷ്യം വന്ന ദിലീപ്, അരുണയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അരുണയും മണ്ണിപ്പുരിലെ സിആർപിഎഫിൽ ജോലി ചെയ്യുന്ന ദിലീപും തമ്മിൽ ദീർഘനാളായി പരിചയത്തിലായിരുന്നു. വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചതായും പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് 2021 മുതൽ ഇരുവരും പരിചയത്തിലായത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Related Posts