ഓട്ടോറിക്ഷയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ബെംഗളൂരു നഗര ജില്ല റീജ്യനിൽ ട്രാൻ‌സ്പോർട്ട് അതോറിറ്റി വർദ്ധിപ്പിച്ചു. ആദ്യത്തെ രണ്ട് കിലോമീറ്ററിന് മിനിമം 30 രൂപയിൽ നിന്ന് 36 രൂപയായി ഉയർത്തി. പുതിയ നിരക്ക് ആഗസ്റ്റ് 1ന് പ്രാബല്യത്തിൽ വരും. അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ബൃഹദ് ബംഗളൂരു മഹാനഗര പാലികെയുടെ പരിധിക്കുള്ളിൽ നിരക്ക് സാധുവാണ്.

2 കിലോമീറ്ററിനുശേഷം ഓരോ കിലോമീറ്ററിനും 18 രൂപയായിരിക്കും. രാത്രി 10 മുതൽ പുലർച്ച 5 വരെയുള്ള യാത്രക്ക് സാധാരണ നിരക്കിൻ്റെ പകുതി കൂടി നൽകണം. ഓട്ടോ മീറ്ററുകൾ ഒക്ടോബർ 31നകം വീണ്ടും പരിശോധിച്ച് സ്റ്റാമ്പ് ചെയ്യണമെന്നും പുതുക്കിയ നിരക്കുകൾ മീറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നും അതോറിറ്റി അറിയിച്ചു.

Related Posts