അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചന നൽകി. സൗത്ത് കൊറിയയും ജപ്പാനും അടക്കമുള്ള 14 രാജ്യങ്ങൾക്കെതിരെ തീരുവ കൂട്ടുമെന്ന ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു എന്ന സൂചന ‌ട്രംപ് നൽകുന്നത്.

ഞങ്ങൾ ചൈനയുമായി കരാർ ഉണ്ടാക്കി, യുകെയുമായി കരാർ ഉണ്ടാക്കി. ഇന്ത്യയുമായി കരാർ ഉണ്ടാക്കുന്നത് അടുത്താണ്. ചർച്ച നേരത്തെ നടത്തിയ ചില രാജ്യങ്ങളുമായി കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞങ്ങൾ അതിനാൽ അവർക്ക് കത്ത് അയച്ചിട്ടുണ്ട് ട്രംപ് വ്യക്തമാക്കി. ജപ്പാനും സൗത്ത് കൊറിയയും ബംഗ്ലാദേശും അടക്കമുള്ള 14 രാജ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് വ്യക്തമാക്കുന്ന കത്ത് ട്രംപ് പുറത്തുവിട്ടത്.

ഈ രാജ്യങ്ങൾക്ക് അടുത്തമാസം മുതൽ അധിക തീരുവ ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ വരും എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. കൂടുതൽ സമയം തീരുവ ഏർപ്പെടുത്താൻ വേണ്ടതുണ്ടെന്ന് ആ രാജ്യങ്ങൾ അറിയിച്ചാൽ സമയം നീട്ടി നൽകുന്നത് പരിഗണിക്കും. ഇതിൽ ഞങ്ങൾ ഒരുതരത്തിലുള്ള അനീതിയും കാണിക്കില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.

Related Posts