യൂറോപ്യൻ ചാമ്പ്യൻമാരായ പാരിസ് സെന്‍റ ജെർമയ്ൻ (പിഎസ്‌ജി) ഫിഫ ക്ലബ്ബ് ലോകകപ്പ് 2025ൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്ഹാരി കെയന്‍റെ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. ആദ്യ പകുതിക്കുശേഷം യൂറോപ്യൻ ശക്തരുടെ പോരാട്ടത്തിൽ 2 ചുവപ്പു കാർഡുകൾ വാങ്ങി 9 പേരിലേക്ക് ചുരുങ്ങിയ പിഎസ്‌ജി അവസാന നിമിഷങ്ങളിലെ ആക്രമണത്തിൽ സ്കോർ ചെയ്‌താണ് വിജയം നേടിയത്. ഇരുടീമും കളം നിറഞ്ഞുകളിച്ച മത്സരം ഗോൾ രഹിത വിരസമായി 77-ാം മിനിറ്റുവരെ കടന്നുപോയി.
പിഎസ്‌ജിയുടെ ഡിസെയർ ഡ്യൂയോ ബയേൺ 78-ാം മിനിറ്റിൽ ഗോൾ വല കുലുക്കി പിഎസ്‌ജിയെ മുന്നിലെത്തിച്ചു. പിന്നാലെ 22-ാം മിനിറ്റിൽ പിഎസ്‌ജിയുടെ വില്ല്യം പാച്ചോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പിഎസ്‌ജിക്ക് ആശങ്കയ്ക്കിടയാക്കി. 90+2 മിനിറ്റിൽ ലൂക്കാസ് ഹെർണാണ്ടസും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എന്നാൽ 90+6 മിനിറ്റിൽ ഒസാമനെ ഡെംബലെ പിഎസ്‌ജിക്കായി രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചു. ജോർജിയയിലെ അറ്റ്ലാന്‍റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.