ബംഗളുരുവിൽ പട്ടികജാതിക്കാർക്കിടയിലെ ആഭ്യന്തര സംവരണം പരിഷ്കരിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പട്ടികജാതി സർവേക്ക് ജൂലൈ 6 വരെ സമയം നീട്ടി നൽകി. സർവേ നയിക്കുന്നത് ജസ്റ്റിസ് എച്ച്.എ ൻ. നാഗമോഹൻദാസ് നേത്യത്വം നൽകുന്ന കമ്മീഷനാണ്. സംസ്ഥാനത്ത് ബംഗളൂരു നഗര പരിധിയിലൊഴികെ മറ്റിടത്തെല്ലാം ജൂൺ 30 ന് സർവേ അവസാനിപ്പിച്ചിരുന്നു.
91.84 ശതമാനം ജനങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്. അതേസമയം, ബംഗളുരുവിൽ ലക്ഷ്യമിട്ടതിൻ്റെ 52 ശതമാനം മാത്രമേ പൂർത്തീകരിക്കാനായുള്ളൂവെന്നതിനാലാണ് സർവേ തീയതി വീണ്ടും നീട്ടിയത്. 13.62 ലക്ഷം പട്ടികജാതി വിഭാഗക്കാർ ബംഗളുരു നഗരത്തിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജൂൺ 30 വരെ ഇതിൽ 7.04 ലക്ഷം പേരിൽ നിന്നുമാത്രമേ വിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.