ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. വിശിഷ്ട രാഷ്ട്രതന്ത്രജ്ഞതയ്ക്കും സ്വാധീനമുള്ള ആഗോള നേതൃത്വത്തിനും ഉള്ള അംഗീകാരമായാണ് ഈ ബഹുമതി. ഘാന പ്രസിഡൻ്റ് ജോൺ ഡ്രമാനി മഹാമയിൽ നിന്ന് ജൂലൈ 2 നാണ് മോദി പുരസ്കാരം ഏറ്റുവാങ്ങിയത്. ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന ലഭിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

തനിക്ക് ഈ അവാർഡ് വലിയ അഭിമാനവും ബഹുമതിയുമാണെന്നും മോദി പറഞ്ഞു. താൻ വിനയപൂർവ്വം 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഈ അവാർഡ് സ്വീകരിക്കുന്നതായും, ഇരു രാജ്യങ്ങളിലെയും യുവാക്കളുടെ അഭിലാഷങ്ങൾക്കും ശോഭനമായ ഭാവിക്കും, ഇന്ത്യയും ഘാനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്കും, അവരുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾക്കും വൈവിധ്യത്തിനും ഇത് സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts