ഇന്ത്യയ്ക്ക് അഭിമാന നിമിഷം ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. വ്യാഴാഴ്‌ച വൈകുന്നേരമാണ് പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്. സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത് രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങൾക്ക് ശേഷമാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്നത്. ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങൾക്ക് ബഹിരാകാശ നിലയത്തിൽ ഗ വേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്.

ശുഭാംശു ശുക്ല അടക്കം നാല് പേർ ഇന്നലെയാണ് ആക്‌സിയം 4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്സിൻ്റെ ഗ്രേസ് ക്രൂ ഡ്രാഗൺ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു, മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസാൻസ്കി, എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങൾ.

Related Posts