ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ. നവംബർ 17 മുതൽ ജനുവരി 25 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുക.
ചെന്നൈ എഗ്മൂർ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ (06111) നവംബർ 14 മുതൽ ജനുവരി 14 വരെയുള്ള വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 11:55ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ എഗ്മൂർ പ്രതിവാര സ്പെഷ്യൽ (06112) നവംബർ 15 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളിൽ സർവീസ് നടത്തും. ചെന്നൈ സെൻട്രൽ – കൊല്ലം പ്രതിവാര സ്പെഷ്യൽ (06113) നവംബർ 16 മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെട്ട് പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷ്യൽ (06114) നവംബർ 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകൽ 11:30ന് ചെന്നൈയിൽ എത്തും.
ചെന്നൈ സെൻട്രൽ – കൊല്ലം പ്രതിവാര സ്പെഷ്യൽ (06119) നവംബർ 19 മുതൽ ജനുവരി 21 വരെ സർവീസ് നടത്തും. പകൽ 3:10ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 6:40ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷ്യൽ (06120) നവംബർ 20 മുതൽ ജനുവരി 22 വരെയുള്ള വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. ചെന്നൈ സെൻട്രൽ – കൊല്ലം പ്രതിവാര സ്പെഷ്യൽ നവംബർ 20 മുതൽ ജനുവരി 22 വരെയുള്ള വ്യാഴാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 11:50ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6:30ന് കൊല്ലത്ത് എത്തും. കൊല്ലം – ചെന്നൈ സെൻട്രൽ പ്രതിവാര സ്പെഷ്യൽ നവംബർ 21 മുതൽ ജനുവരി 23 വരെയുള്ള വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. വൈകിട്ട് 6:30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം പകൽ 11:30ന് ചെന്നൈയിൽ എത്തും.
കാക്കിനട ടൗൺ – കോട്ടയം (07109) പ്രതിവാര സ്പെഷ്യൽ ട്രെയിൻ നവംബർ 17 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും. തിരിച്ചുള്ള സർവീസ്, കോട്ടയം – കാക്കിനട ടൗൺ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (07110), നവംബർ 18 മുതൽ ജനുവരി 20 വരെയുള്ള ചൊവ്വാഴ്ചകളിൽ ഓടും. ഹസൂർ സാഹിബ് നന്ദേഡ് – കൊല്ലം (07111) പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ നവംബർ 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളിൽ സർവീസ് നടത്തും.കൊല്ലം – ഹസൂർ സാഹിബ് നന്ദേഡ് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ (07112) നവംബർ 22 മുതൽ ജനുവരി 17 വരെയുള്ള ശനിയാഴ്ചകളിൽ ഓടും. പുലർച്ചെ 5:40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാത്രി 9:30ന് ഹസൂർ സാഹിബ് നന്ദേഡിൽ എത്തും.
ചർളപ്പള്ളി – കൊല്ലം (07113) പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് നവംബർ 18 മുതൽ ജനുവരി 13 വരെയുള്ള ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും. കൊല്ലം – ചർളപ്പള്ളി പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (07114) നവംബർ 20 മുതൽ ജനുവരി 15 വരെയുള്ള വ്യാഴാഴ്ചകളിൽ ഓടും. മച്ചിലിപട്ടണം – കൊല്ലം (07101) പ്രതിവാര സ്പെഷ്യൽ നവംബർ 14 മുതൽ ജനുവരി 2 വരെയുള്ള വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. കൊല്ലം – മച്ചിലിപട്ടണം സ്പെഷ്യൽ പ്രതിവാര സ്പെഷ്യൽ നവംബർ 16 മുതൽ ജനുവരി 4 വരെയുള്ള ഞായറാഴ്ചകളിൽ ഓടും.
മച്ചിലിപട്ടണം – കൊല്ലം പ്രതിവാര സ്പെഷ്യൽ (07103) ഡിസംബർ 5, 12, 19, ജനുവരി 9, 16 തീയതികളിൽ സർവീസ് നടത്തും. തിരിച്ചുള്ള കൊല്ലം-മച്ചിലിപട്ടണം സ്പെഷ്യൽ (07104) ഡിസംബർ 7, 14, 21, ജനുവരി 11, 18 തീയതികളിൽ സർവീസ് നടത്തും.