സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവൻ്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വര്‍ധിച്ചത്. ഗ്രാമിൻ്റെ വിലയാകട്ടെ 7240 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ വിലവര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിൻ്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി.