കര്‍ണാടക സര്‍ക്കാരിൻ്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഈ വര്‍ഷം ആദ്യം മെട്രോ നിരക്കുകള്‍ 71 ശതമാനം വരെ വര്‍ദ്ധിപ്പിച്ചതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍). കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി (എഫ്എഫ്‌സി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കര്‍ണാടക സര്‍ക്കാര്‍ ബജറ്റ് വിഹിതം വഴിയുള്ള ഷാഡോ ക്യാഷ് സപ്പോര്‍ട്ട് (എസ്‌സിഎസ്) മെട്രോയ്ക്ക് നല്‍കിവന്നിരുന്നുവെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എസ്‌സിഎസ് നല്‍കുന്നത് തുടരണമെന്നില്ലെന്നും ബിഎംആര്‍സിഎല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിരക്ക് വര്‍ദ്ധനവിന് ഏഴ് മാസത്തിനുശേഷമാണ് നിരക്ക് നിര്‍ണയ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യം, ആര്‍ടിഐ അപേക്ഷകള്‍, ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സമര്‍പ്പിച്ച ഹൈക്കോടതി ഹര്‍ജി എന്നിവയെ തുടര്‍ന്ന് ബിഎംആര്‍സിഎല്ലിൻ്റെ വെബ്‌സൈറ്റിലും റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Related Posts