സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരിയിൽ അഞ്ചായ്ക്കുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിനികളായ സഹപ്രവർത്തകരും മരിച്ചു. വിജയലക്ഷ്മി, ഹെപ്സിബ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. കാർ ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചു.

തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്‌ൽ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്‌സുമാർ. അവധി ദിവസത്തിൽ ഷോപ്പിങ്ങിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സൗദി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Related Posts