പ്രശസ്ത ഉറുദു കവി അസീസുദ്ദീൻ അസീസ് ബെൽഗൗമി അന്തരിച്ചു. 71 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. കർണാടകയിലെ ബെൽഗാം സ്വദേശിയായ അസീസ് ബെൽഗൗമി എഴുത്ത്, അധ്യാപനം എന്നീ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.
ഉറുദു സാഹിത്യത്തിനും കവിതയ്ക്കും വലിയ സംഭാവനകൾ നൽകി സഞ്ജീർ ഇ ദസ്തത് ഒ-പാ എന്ന ഗദ്യ പുസ്തകവും സുകുൻ കെ ലംഹോൻ കി തസാഗി, ഹർഫ് ഒ-സൗത് എന്നീ രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കി.
ആകാശവാണി, ദൂരദർശൻ ബംഗളൂരു എന്നിവയുമായി അദ്ദേഹത്തിന് ദീർഘകാല ബന്ധമുണ്ടായിരുന്നു. അവിടെ വിവിധ മേഖലകളിൽ നിന്നുള്ള 50ലധികം പ്രമുഖ വ്യക്തികളെ അദ്ദേഹം അഭിമുഖം നടത്തിയിരുന്നു.