പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കർണാടകയിൽ. ഉഡുപ്പി ശ്രീ കൃഷ്ണ മഠത്തിൽ ‘ലക്ഷ കണ്ഠ ഗീത പാരായണ’ത്തിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഡുപ്പിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. റോഡ്ഷോ രാവിലെ 11.40 ഓടെ നാരായണഗുരു സർക്കിളിൽനിന്നാരംഭിച്ച് കൽസങ്ക ജംഗ്ഷനിൽ സമാപിക്കും.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ബി.വൈ വിജയേന്ദ്ര, എം.പിമാരായ കോട്ട ശ്രീനിവാസ് പൂജാരി, ബ്രിജേഷ് ചൗട്ട, ജില്ല എം.എൽ.എമാർ, മുതിർന്ന സംസ്ഥാന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
കടുവ ന്യത്തസംഘങ്ങൾ, യക്ഷഗാനം, കൃഷ്ണനെ പ്രമേയമാക്കിയ കലാകാരന്മാർ എന്നിവയുൾപ്പെടെ തീരദേശ കർണാടകയുടെ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പ്രകടനങ്ങൾ അണിനിരക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ 30,000ലധികം ആളുകൾ നിരത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റോഡ് ഷോക്കുശേഷം പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിന് മുമ്പ് ‘ലക്ഷ കണ്ഠം ഗീത പാരായണ’ത്തിൽ പങ്കെടുക്കും.