പുതുവത്സരത്തിൽ കേരളം കുടിച്ചത്108 കോടിയുടെ മദ്യം
സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു.
ബെന്‍ സ്റ്റോക്‌സ് ചാമ്പ്യന്‍സ് ട്രോഫി കളിക്കില്ല
പരിക്കേറ്റ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. വരുന്ന മൂന്ന് മാസത്തേക്ക് ഒരു ഫോര്‍മാറ്റിലും കളിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ താരം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഏറെ കാലമായി പരിക്ക് കാരണം വിശ്രമത്തിലായിരുന്നു സ്റ്റോക്‌സ്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലാണ് സ്റ്റോക്‌സ് അവസാനമായി 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ്
കെ എൻ എസ് എസ് പീനിയ കരയോഗത്തിൻ്റെ പത്താം വാർഷികവും പീനിയോത്സവവും സംഘടിപ്പിച്ചു
കെ എൻ എസ് എസ് പീനിയ കരയോഗത്തിൻ്റെ പത്താം വാർഷികവും പീനിയോത്സവവും നെലഗദരനഹള്ളിയിലുള്ള സിദ്ധു ഗാർഡനിൽ വെച്ച് നടന്നു. പ്രസിഡണ്ട് രമേശ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ എൻ എസ് എസ് ചെയർമാൻ മനോഹര കുറുപ്പ് ജനറൽ സെക്രട്ടറി ടി.വി.നാരായണൻ , മുൻ ചെയർമാൻ രാമചന്ദ്രൻ പലേരി എന്നിവർ സംസാരിച്ചു. ബോർഡിൻ്റെ പുതിയ ഭാരവാഹികളെയും കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാറിനെയും ദീപ്തി വെൽഫയർ അസ്സോസിയേഷൻ പ്രസിഡൻ്റെ
കേരളസമാജം ദൂരവാണിനഗർ (രജി)സംയുക്ത മേഖല കലോത്സവം സമാപിച്ചു
ദൂരവാണിനഗർ കേരളസമാജത്തി(രജി)ൻ്റെ എട്ടു സോണുകളുടെ സംയുക്ത കലോത്സവം സമാജം പ്രസിഡണ്ട് മുരളീധരൻ നായർ, സോണൽ സെക്രട്ടറിമാരായ എസ്.വിശ്വനാഥൻ, ബാലകൃഷ്ണപിള്ള, പവിത്രൻ, പുരുഷോത്തമൻ നായർ, രാജു.എ.യു, സുഖിലാൽ, രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ചെണ്ടമേളത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്.അംഗങ്ങളുമായും അഭ്യൂദയ കാക്ഷികളുമായും തങ്ങൾക്കുള്ള ജനകീയ സൗഹൃദത്തെക്കുറിച്ച് സോണൽ
വയനാട് പുരനധിവാസം വേഗത്തിലാക്കാൻ ഒരുങ്ങി സർക്കാർ:പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും
വയനാട് പുരനധിവാസം വേഗത്തിലാക്കാൻ ഒരുങ്ങി സർക്കാർ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും. ദുരന്തബാധിതർക്ക് സഹായം വാഗ്‌ദാനം ചെയ്‌തവരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ നിർമ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും. നൂറ് വീടുകൾ വാഗ്‌ദാനം ചെയ്‌ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തി. നേരത്തെ പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗൺഷിപ്പ് നിർമ്മിക്കാൻ
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചു; റെയിൽവേക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് റെയിൽവേക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. ഇത് കൂടാതെ റെയിൽവേ പത്ത് ലോഡ് മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചെന്നും പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തെന്നും നോട്ടീസ് നൽകിയിട്ടും റെയിൽവേ പ്രതികരിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു. കൊച്ചുവേളി റയിൽവേ സ്റ്റേഷന് സമീപം കുമിഞ്ഞ് കൂടി കിടന്ന മാലിന്യം നീക്കം ചെയ്യാൻ റയിൽവേ ഒരു ഏജൻസിയെ ഏൽപ്പിച്ചു. ആ ഏജൻസി നഗരമധ്യത്തിൽ ഒരു സ്വകാര്യ
പുതുവർഷ പുലരിയിൽ ബൈക്ക് അപകടം;
എറണാകുളം സെൻറ് ആൽബർട്സ് കോളജിലെ വിദ്യാർഥികളായ നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ്, പാലക്കാട് സ്വദേശി ആരോമൽ എന്നിവരാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ ഇന്നലെ രാത്രി 11.45 നാണ് അപകടമുണ്ടായത്. വൈപ്പിന്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിർദിശയിൽനിന്നു വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ നരേന്ദ്രനാഥും ആരോമലും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഓട്ടോറിക്ഷയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം
മന്‍മോഹന്‍ സിങ്ങിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ; തെലങ്കാന നിയമസഭയില്‍ പ്രമേയം പാസ്സാക്കി
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഭാരതരത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന് ആദരവ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തം. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയത്. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ ബിആര്‍എസും (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. തെലങ്കാന സര്‍ക്കാരിൻ്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ദേശീയ മാധ്യമത്തോട്
വന്ദേഭാരത് സ്ലീപ്പർ തീവണ്ടി ഈമാസം പുറത്തിറങ്ങും……
വന്ദേഭാരത് സ്ലീപ്പർ കോച്ചുകളടങ്ങിയ ആദ്യതീവണ്ടി ഈമാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നും തീവണ്ടിക്ക് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) വൃത്തങ്ങൾ പറഞ്ഞു. വന്ദേഭാരത് ചെയർകാറിനായി നിർമിച്ച തീവണ്ടിയിലാണ് സ്ലീപ്പർ ബെർത്തുകൾ ഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വെള്ളം ശേഖരിക്കാനുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ വരുത്തിയതിനാൽ കോച്ചുകളുടെ ഭാരം വർധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 130-180 കിലോമീറ്റർ വേഗത്തിലോടാവുന്ന തീവണ്ടിക്ക് പ്രതീക്ഷിച്ച വേഗം ലഭിക്കില്ലെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഉന്നത വൃത്തങ്ങളും
ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി
എറണാകുളത്തെ കലൂർ സ്റ്റേഡിയത്തിൽ മെഗാ നൃത്തസന്ധ്യക്കിടെ സ്റ്റേജിൽ നിന്ന് വീണ ഉമാ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെന്ന് ഡോക്ടർമാർ. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് പ്രതികരിച്ചു മക്കളെ തിരിച്ചറിഞ്ഞു. കൈകാലുകൾ ചലിപ്പിച്ചു. 29ന് വൈകിട്ടാണ് വയനാട്ടിലെ മൃദംഗവിഷൻ സംഘടിപ്പിച്ച മെഗാ നൃത്തസന്ധ്യക്കിടെ ഉമ വേദിയിൽ നിന്ന് വീണത്. കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ കെട്ടിയ 14 അടി ഉയരമുള്ള താത്കാലിക വേദിക്ക് ബാരിക്കേഡ് പോലുമുണ്ടിയിരുന്നില്ല. നട്ടെല്ലിൻ്റെയും തലയുടെയും പരിക്കിനുള്ള ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന്