ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി. ടെലികോം മന്ത്രാലയത്തിൽ നിന്ന് പ്രധാന ലൈസൻസ് ലഭിച്ചു. വാണിജ്യാടിസ്ഥാനത്തിൽ ഇതോടെ സേവനം തുടങ്ങുന്നതിനുള്ള കടമ്പകളെല്ലാം സ്റ്റാർലിങ്ക് മറികടന്നു. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സാറ്റ്ലെറ്റ് ഇൻ്റർനെറ്റ് സേവനം നൽകാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്നത് മൂന്നാമത്തെ കമ്പനിക്കാണ്.
റിലയൻസ് ജിയോ, വൺ വെബ് എന്നീ കമ്പനികൾക്കും ഇതിന് മുമ്പ് സേവനം നൽകാനുള്ള അനുമതി ലഭിച്ചിരുന്നു. ടെലികോം മന്ത്രി കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യ സ്റ്റാർലിങ്കിന് അനുമതി ലഭിക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ലൈസൻസ് ലഭിക്കുന്ന മുറക്ക് സ്പെക്ട്രം അനുവദിക്കുന്നത് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.