ഇന്ത്യ പാക് സംഘർഷം ഒഴിവാക്കാൻ ലോകരാജ്യങ്ങളുടെ തിരക്കിട്ട നീക്കങ്ങൾ. ചൈനയും യു.എസും സൗദി അറേബ്യയുമാണ് സംഘർഷ സാഹചര്യം ലഘുകരിക്കാനായി ഇടപെടുന്നത്. പ്രശ്‌ന പരിഹാരത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടി മാർക്ക് റുബിയോ പാക് സൈനിക മേധാവി അസിം മുനീറുമായി സംസാരിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്നും റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത് വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.

പാകിസ്താനും ഇന്ത്യയും തമ്മിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്നും റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ള വിശാലതാൽപര്യം മുൻനിർത്തി ഇന്ത്യയും പാകിസ്താനും നീങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടു. ആക്രമണങ്ങൾ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയപരിഹാരം പ്രശ്‌നത്തിൽ ഉണ്ടാവണം.

ഇരു രാജ്യങ്ങൾക്കും ഇതാണ് നല്ലതെന്നും ചൈന വ്യക്തമാക്കി. സമാധാനപരമായ പരിഹാരം പ്രശ്‌നത്തിൽ ഉണ്ടാവണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നത്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ചൈന വാഗ്‌ദാനം നൽകുകയും ചെയ്തിട്ടുണ്ട്. സംഘർഷം ലഘുകരിക്കാനുള്ള നീക്കങ്ങൾക്ക് സൗദി അറേബ്യയയും തുടക്കമിട്ടിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാകിസ്‌താനും സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്‌തു.

Related Posts