പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി. ഭീകരർക്കെതിരായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് ഭീകര താവളങ്ങളാണ് ആക്രമിച്ചത് അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതാണ്. ഏറ്റവും നിഷ്ഠൂരമായ ആക്രമണമാണ് പഹൽഗാമിൽ കണ്ടത്.
പാക്കിസ്ഥാൻ പഹൽഗാം ഭീകരാക്രമണം നടത്തിയ ലഷ്കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പിന്തുണ നൽകിയെന്ന് ബോധ്യപ്പെട്ടു. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.