പഹല്‍ഗാമിലുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയില്‍ വൈകീട്ട് 6 നാണ് യോഗം. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍, പാകിസ്താനെതിരെ സ്വീകരിച്ച നടപടികള്‍, ശേഖരിച്ച തെളിവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിരോധമന്ത്രി യോഗത്തെ അറിയിക്കും. ഭാവി നടപടികളും യോഗം ചര്‍ച്ച ചെയ്യും. ടിഎംസി, ടിഡിപി, ശിവസേന, ഡിഎംകെ, ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. ഭീകരാക്രമണത്തിന്റെ വിശദാംശങ്ങളും സ്വീകരിച്ച തുടര്‍ നടപടികളും യോഗത്തില്‍ വിശദീകരിക്കും.കേന്ദ്ര മന്ത്രിസഭാ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതിന് പിന്നാലെയാണ് വ്യാഴാഴ്ച സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related Posts