കാശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാ നൊരുങ്ങി ഇന്ത്യ, പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേ ക്കുമെന്നാണ് റിപ്പോർട്ട്. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും. സിന്ധു നദീജല കരാർ റദ്ദാക്കിയേക്കാനും സാധ്യത. ഇന്ന് വൈകിട്ട് ചേരുന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയാകും.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്കർ- ഇ- തൊയ്ബ ഭീകരൻ സൈ ഫുള്ള കസൂരിയെന്നാണ്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. ഭീകരപരിശീലനം പാക്കിസ്ഥാനിൽ നിന്ന് നേടിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. അതേസമയം ഭീകരാക്രമണത്തിൽ ബന്ധമില്ലെന്നാണ് പാക്കിസ്ഥാൻ്റെ വാദം.