ജാർഖണ്ഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചു. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ലൽപനിയയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സർക്കാർ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന വിവേക് എന്നയാളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഉൾപ്പെടും. ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത് സിആർപിഎഫിൻ്റെ കോബ്രാ കമാൻഡോ സംഘമാണ്.

രഹസ്യവിവരത്തെ തുടർന്ന് മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്ന മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഇവർക്കുനേരെ വെടിവയ്പ്പ് ഉണ്ടാകുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. റൈഫിളുകളും തോക്കുകളും അടക്കം നിരവധി ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Related Posts