ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിച്ച സാഹിത്യസമാഹാരമായ ‘വൈഖരി’യിലെ രചനകളെ ആസ്പദമാക്കിയുള്ള ആസ്വാദനച്ചർച്ചയുടെ രണ്ടാം ഭാഗം നവംബർ 29 ഞായറാഴ്ച നടക്കും. രാവിലെ 10 മണിക്ക് കാരുണ്യ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘വൈഖരി’യിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ എഴുത്തുകാരുടെ രചനകൾ ചർച്ചയ്ക്കെടുക്കുന്ന പരിപാടിയിൽ സാഹിത്യത്തിൻ്റെ വ്യത്യസ്ത തലങ്ങളും സൃഷ്ടികളുടെ ആശയപരവും ആഖ്യാനപരവുമായ സവിശേഷതകളും വിലയിരുത്തും. എഴുത്തുകാരും സാഹിത്യപ്രേമികളും വായനക്കാരും പങ്കെടുക്കുന്ന സംവാദവേദിയായി പരിപാടി മാറും.
സുധാകരൻ രാമന്തളി, ആർ.വി.ആചാരി, രമ പ്രസന്ന പിഷാരടി, ടി.പി.വിനോദ്, തങ്കച്ചൻ പന്തളം, രഞ്ജിത്ത്, ബി.എസ്.ഉണ്ണികൃഷ്ണൻ, സുദേവൻ പുത്തൻചിറ, കല ജി.കെ, രതി സുരേഷ്, ബിന്ദു പി.മേനോൻ, വിന്നി ഗംഗാധരൻ, അനീസ് സി.സി.ഒ., സിന കെ.എസ്. എന്നിവർ ആസ്വാദന ചർച്ചയിൽ പങ്കെടുക്കും.
റൈറ്റേഴ്സ് ഫോറം ഭാരവാഹികളായ സതീഷ് തോട്ടശ്ശേരി, ശാന്തകുമാർ എലപ്പുള്ളി, മുഹമ്മദ് കുനിങ്ങാട് എന്നിവർക്കു പുറമെ, കെ. ആർ. കിഷോർ, വിഷ്ണുമംഗലം കുമാർ തുടങ്ങി ബാംഗ്ലൂർ മലയാളസാഹിത്യ രംഗത്തെ മറ്റുപ്രമുഖരും ചർച്ചയിൽ സന്നിഹിതരായിരിക്കും.