കുമരംപുത്തൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് വിഷം കഴിച്ചത്. കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുട്ടികളെയും സ്ത്രീകളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിമ്പടാരി പോത്തോഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളെ താലൂക്ക് ആശുപത്രിയിലും മൂന്ന് കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള അഞ്ചുപേരും അപകടനില തരണം ചെയ്തതായാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts