ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേട്ടം സ്വന്തമാക്കിയ വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കായിക വകുപ്പിൽ ജോലി നൽകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ ഒൻപതിന് മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമന ഉത്തരവ് കൈമാറും.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിയമന ഉത്തരവ് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ പങ്കെടുക്കുന്നതിനായി വിദർശ വിദേശത്തായിരുന്നതിനാൽ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, ഡയറക്ടർ അഖിൽ വി. മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Related Posts