സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ ത്രിവേണി അക്ഷയശ്രീയുടെ പുനഃസംഘടനാ യോഗം സമന്വയ അബ്ബിഗരെ കാര്യാലയത്തിൽ നടന്നു. സമന്വയ സെൻട്രൽ കമ്മിറ്റി, ദാസറഹള്ളി ഭാഗ്, സോമഷെട്ടിഹള്ളി സ്ഥാനീയ സമിതി എന്നിവയിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയ ജയകുമാർ (പ്രസിഡണ്ട്), ഷിജി മോഹൻ (വൈസ് പ്രസിഡണ്ട്), സിന്ധു സതീഷ്‌ (സെക്രട്ടറി), ഇന്ദു ശ്രീകാന്ത് (ജോയിൻറ് സെക്രട്ടറി), സുജാത രാജേഷ് (ട്രഷറർ), അനിത (ജോയിൻറ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

Related Posts